2nd National Master Instructor Course : Kerala Team Successfuly Completed

0
267

രണ്ടാമത് ദേശിയ തയ്ക്വാൻഡോ മാസ്റ്റേഴ്സ് പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കി കേരള സംഘം തിരിച്ചെത്തി

മാർച്ച്‌ 15 മുതൽ 18 വരെ ചെന്നൈയിൽ നടന്ന രണ്ടാമത് ദേശിയ മാസ്റ്റർ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കി കേരള സംഘം തിരിച്ചെത്തി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും 180 പരിശീലകരാണ് കോഴ്സിൽ പങ്കെടുത്തത്.
ഒളിമ്പിക്സ് ടീമിന്റെ പരിശീലകനായ Master. Taehyeong Kim (7th Dan Black Belt) ആണ് പരിശീലനം നല്കിയത്. പരിശീലനത്തിലെ ശാസ്ത്രീയവും നൂതനവുമായ രീതികൾ, അടുത്തകാലത്തു അന്തർദേശിയതലത്തിൽ വന്ന മാറ്റങ്ങൾ എന്നിവ പരിശീലനത്തിൽ ഉൾപെടുത്തി. കേരളത്തിൽ നിന്ന് മാസ്റ്റർ. അജി. ബി, മാസ്റ്റർ. സുനിൽരാധാകൃഷ്ണൻ മാസ്റ്റർ. ഷാജി. എസ് (തിരുവനന്തപുരം ), ശ്രിമതി. രേണു.എസ് (കൊല്ലം), ശ്രീ.അശ്വിൻ സോമൻ (പത്തനംതിട്ട), ശ്രീ. ജോസഫ് സജീഷ് (എറണാകുളം), മാസ്റ്റർ.ആന്റോ തോമസ് (തൃശൂർ), മാസ്റ്റർ.മുഹമ്മദ് അബ്ദുൽ നാസർ (മലപ്പുറം), ശ്രീ.പ്രഭു (പാലക്കാട്‌), ശ്രീ പ്രകാശ് ബി.ഐ (കാസറഗോഡ് ) എന്നിവരാണ് മാസ്റ്റർ പരിശീലന കോഴ്സിൽ പങ്കെടുത്തവർ. കേരളത്തിൽ തായ്ക്വോണ്ടോയുടെ മുന്നോട്ടുള്ള യാത്രയിൽ ഇവരുടെ സേവനം വളരെ ഉപയോഗപ്രദമാകും.

LEAVE A REPLY

Please enter your comment!
Please enter your name here